അംഗീകാര നിറവില്‍ വയനാട് ഗവ: എഞ്ചിനിയറിംഗ് കോളേജ്

0

വയനാട് ഗവ: എഞ്ചിനിയറിംഗ് കോളേജ് അംഗീകാരത്തിന്റെ നിറവില്‍.കോളേജ് ആരംഭിക്കുന്ന സമയത്ത് തന്നെ ആരംഭിച്ച ഡിപ്പാര്‍ട്ട്‌മെന്റുകളായ കമ്പ്യുട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗും നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബിഎ)അംഗീകാരം നേടി.ഫെബ്രുവരി മാസം നടന്ന എന്‍ ബി എ അക്രഡിറ്റേഷന്‍ വിസിറ്റിലൂടെയാണ് ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ട് ബാച്ചുകള്‍ക്ക് 2026 വരെ അക്രഡിറ്റേഷന്‍ ലഭിച്ചത്.

 

കമ്പ്യുട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട് മെന്റിന് അക്രഡിറ്റേഷന്‍ 2017 മുതല്‍ 2021 വരെ ലഭിച്ചിരുന്നു, പിന്നീട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍മാസം എന്‍ ബി എ എക്‌സ്‌പേര്‍ട്ടിന്റെ പുനര്‍ മൂല്യ നിര്‍ണയ പ്രക്രിയക്ക് ശേഷം 2022 മുതല്‍ 2024 വരെ വീണ്ടും അംഗീകാരം ലഭിക്കുകയുണ്ടായി. കൂടാതെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വകുപ്പും, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വകുപ്പും എന്‍ ബി എ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കോളേജ് അധികൃതര്‍. എല്ലാ വിധ സജ്ജീകരണങ്ങളും ഉള്ള നിരവധി അധ്യാപകരുടെ നേതൃത്വത്തില്‍ എല്ലാ വിധ സജ്ജീകരണങ്ങളും ഉള്ള ലബോറട്ടറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനത്തില്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സഹായിക്കുന്നതായി പ്രിന്‍സിപ്പള്‍ ഡോ: വി എസ് അനിത പറഞ്ഞു, ഒരു റിസര്‍ച്ച് സെന്റര്‍ കൂടിയായ കോളേജില്‍ 5 ഓളം പി എച്ച് ഡി ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്. കോളേജില്‍ നിന്നും ആദ്യമായി പി എച്ച് ഡി നേടിക്കൊണ്ട് ഒരു ഗവേഷണ വിദ്യാര്‍ത്ഥി പുറത്തിറങ്ങുകയും ചെയ്തു

 

Leave A Reply

Your email address will not be published.

error: Content is protected !!