കാല്‍നട പ്രചരണ ജാഥ നടത്തി

0

ഏപ്രില്‍ 5 ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി തൊഴിലാളി കര്‍ഷക കര്‍ഷകത്തൊഴിലാളികളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി മുന്‍സിപ്പല്‍ കമ്മറ്റി കാല്‍നട പ്രചരണ ജാഥയും മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലിയും നടത്തി.താഴെഅങ്ങാടിയില്‍ വെച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തുകെ. സൈനബ അധ്യക്ഷയായിരുന്നു.വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ കണിയാരത്ത് സമാപിച്ചു.സമാപന യോഗം കെ.എം വര്‍ക്കി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമാപന യോഗം കെ.എം വര്‍ക്കി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി പി മുഹമ്മദാലി . എ ഉണ്ണികൃഷണന്‍ . വി കെ തുളസിദാസ് . ജോയി കടവില്‍ വി. അഷറഫ് .ജി.കെ സുരേന്ദ്രന്‍ . എ.കെ റൈഷാദ് .അനില്‍കുമാര്‍ . രാജു മൈക്കിള്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!