ചികിത്സാ സഹായം തേടുന്നു

0

മാനന്തവാടി മുന്‍സിപ്പാലിറ്റിയില്‍ ഒഴക്കോടി ഡിവിഷന്‍ മക്കിക്കൊല്ലിയില്‍ താമസിക്കുന്ന ബിജു കല്ലുപ്രായില്‍ ഉദാരമതികളുടെ സഹായം തേടുന്നു.
ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയിലാണ് ബിജു. തുടര്‍ ചികിത്സക്ക് 6 ലക്ഷത്തില്‍ പരം രൂപ ചെലവ് വരുന്നതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ തുക സമാഹരിക്കുന്നതിന് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. എംഎല്‍എ ഒആര്‍ കേളു, ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡറ്റ് ജസ്റ്റില്‍ ബേബി, തവിഞ്ഞാല്‍ പള്ളി വികാരി ആന്റോ മാമ്പള്ളില്‍ എന്നിവര്‍ രക്ഷാധികാരികളായിട്ടാണ് കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. മാനന്തവാടി കാനറാ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്

ചെറുപ്പക്കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ബിജു നിര്‍ദ്ധന കുടുംബത്തിന്റെ ഏക ആശ്രമാണ്. മാതാപിതാക്കള്‍ കിടപ്പ് രോഗികളാണ്. ചികിത്സയ്ക്ക് നിലവില്‍ ഇതുവരെ വലിയ തുക കടമെടുത്ത് ചിലവഴിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ എ.വി മാത്യു, പി.ഡി. ഷാജി, കെ.റ്റി ഷാജി, എം.ബി സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കാനറാ ബാങ്ക് മാനന്തവാടി
അക്കൗണ്ട് നമ്പര്‍ 0248101024199.ഐഫ്‌സി കോഡ്: CNRB 0000248 അകൗണ്ടും തുറന്നിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!