വള്ളിയൂര്‍ക്കാവില്‍ ഒപ്പന ആറാട്ട് തുടങ്ങി
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഒപ്പന വരവ് ഇന്ന് നടന്നു.പ്രകൃതി പോലും നിശബ്ദത പാലിച്ച ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണ് കാവിലെത്തിയത്.ഇന്ന് തുടങ്ങി ഇനിയുള്ള മൂന്ന് രാത്രികളില്‍ ഭക്തര്‍ക്കായി ദേവിയുടെ
ദര്‍ശനം ഉണ്ടായിരിക്കും.ഒപ്പന കോപ്പ് കൊണ്ടുവരുന്നതിനായി വള്ളിയൂര്‍ക്കാവ് മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരി വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചേരാംങ്കോട്ട് ഇല്ലത്തെത്തിയിരുന്നു.