സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
വള്ളിയൂര്‍ക്കാവ് ഉല്‍സവത്തോടനുബന്ധിച്ച് ഭാരതിയ ചികിത്സാവകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ നതൃതത്തില്‍ വിവ കേരളം പദ്ധതിയൂടെ ഭാഗമായി 15 മുതല്‍ 59 വയസ്സുവരെ പ്രയമുള്ള വനിതകള്‍ക്കായുളള സൗജന്യ രക്ത പരിശോധനയും മെഡിക്കല്‍ ക്യാമ്പും നടത്തി. വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഹഫ്‌സത്ത് റ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ ആയൂര്‍വേദ ആശുപത്രി ഡി.എം.ഒ ഡോ സുഷ ഒ.വി, ഡോ.ആരിഫ വി.പി, ഡോ അഞ്ജലി അല്‍ഫോസ, ഡോ ശ്യാം സുന്ദര്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.വിളര്‍ച്ചാരോഗ നിവാരണത്തിനുതകുന്ന വിവിതതരത്തില്‍ എളുപ്പത്തില്‍ പാച്ചകം ചെയ്യാന്‍ സാധിക്കുന്ന ആരോഗ്യകരമായ ഭക്ഷണപാനീയങ്ങളുടെ പ്രദര്‍ശനവും നടന്നു.