നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

0

വികസന കാര്യങ്ങളില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനൊരുങ്ങി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് .2023-24 വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് വികസന സെമിനാര്‍ സംഘടിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ യന്ത്രോപകരണങ്ങളും വിതരണം ചെയ്തു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിവിധ കര്‍ഷക സമിതികള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തത്. പവര്‍ ടില്ലര്‍, കാടുവെട്ടിയന്ത്രം, തെങ്ങ്കയറ്റ് യന്ത്രം തുടങ്ങിയവയാണ് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് മുഖേന വിതരണം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.വികസനകാര്യ സമിതി ചെയര്‍പേഴ്സണ്‍ ചന്ദ്രിക കൃഷ്ണന്‍, അംഗങ്ങളായ അരുണ്‍ദേവ്, ജംഷീര്‍ പള്ളിവയല്‍, വി. ഉഷാകുമാരി, ഷിബുപോള്‍, കെ.കെ. അസ്മ,ആയിഷാബി, ഫൗസിയ ബഷീര്‍,എല്‍സി ജോര്‍ജ്, ലക്ഷ്മി കേളു, എ.ഡി.എ ഷെറിന്‍ മുളളര്‍, കൃഷി ഓഫീസര്‍ എ.ആര്‍. ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു.കര്‍ഷകര്‍ക്കുള്ള പരിശീലനവും നടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!