വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി ഒരാള്‍ അറസ്റ്റില്‍
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍വയനാട് എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ വീടിന്റെ ടെറസില്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്ത് എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസേടുത്തു.
സംഭവുമായി ബന്ധപ്പെട്ട്അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫിനെഅറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു..പ്രിവന്റിവ് ഓഫീസര്‍ രാജേഷ് വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ് എസി, സുരേഷ് വി കെ, സനൂപ് കെ എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസറായ സല്‍മാ കെ ജോസ് എന്നിവരും പരിശോധനയില്‍പങ്കെടുത്തു.