കത്തുന്ന ചൂടില്‍ കാര്‍ഷികമേഖലയ്ക്ക് ആശ്വാസമായി വേനല്‍മഴ. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബത്തേരി മേഖലയില്‍ ലഭിച്ച മഴയാണ് കാര്‍ഷിക മേഖലയക്ക് ഉണര്‍വേകിയിരിക്കുന്നത്. മഴപെയ്ത് മണ്ണ് കുതിര്‍ന്നതോടെ വിളകള്‍ക്ക് വളമിടുന്ന തിരക്കിലാണ് കര്‍ഷകര്‍.
ജനുവരി മുതല്‍ മഴ ലഭിക്കാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ മാസം മുതല്‍ 35 ഡിഗ്രി സെലഷ്യസിനു നുമുകളിലായിരുന്നു ചൂട് . ഇതോടെ വിളകള്‍ കരിഞ്ഞുണങ്ങിതുടങ്ങിയിരുന്നു. നീര്‍ച്ചാലുകളടക്കം വറ്റിതുടങ്ങിയത് കാര്‍ഷികമേഖലയെ ആശങ്കയിലാക്കിയിരുന്നു. വിളകള്‍ ഏതുരീതിയില്‍ സംരക്ഷിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് കഴിഞ്ഞദിവസങ്ങളില്‍ ബത്തേരി മേഖലയില്‍ മഴ പെയ്തത്. ബുധനാഴ്ച വൈകിട്ട് ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടെ വെന്തുകിടുന്നരിന്നു മണ്ണ് തണുക്കുകയും കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുകയും ചെയ്തിരിക്കുകയാണ്. മഴ ലഭിച്ചതോടെ വാഴ അടക്കമുള്ള വിളകള്‍ക്ക് വളമിടല്‍ പ്രവര്‍ത്തികളാണ് തകൃതിയായി നടക്കുന്നത്. വരും ദിവസങ്ങളിലും തുടര്‍ മഴകള്‍ ലഭിക്കുമെന്നും അത് കാര്‍ഷിക മേഖലയ്ക്ക് കരുത്താകുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്.