എം.എസ്.എസ്.ഐ.പി പ്രഖ്യാപനം 18ന്

0

കൊവിഡ് കാലത്ത് വിവിധ കാരണങ്ങളാല്‍ അക്ഷരാഭ്യാസം ലഭിക്കാതെ പോയ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി മുഖ്യധാരയിലെത്തിക്കുന്നതിനുള്ള വിദ്യാര്‍ത്ഥി പരിപോഷണ പരിപാടിയുടെ ഉപജില്ലാ തല സമ്പൂര്‍ണ്ണ പ്രഖ്യാപനം മാര്‍ച്ച് 18ന് ഉച്ചയ്ക്ക് മാനന്തവാടിയില്‍ ഒ ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് തന്നെ ഈ പദ്ധതി നടപ്പിലാക്കിയത് മാനന്തവാടി ഉപജില്ലയിലാണ്.

ഒരു കുട്ടി പോലും എഴുത്തും വായനയും അറിയാതെ പഠനത്തില്‍ പ്രയാസമനുഭവിക്കാതിരിക്കാനുള്ള പദ്ധതിയാണ് ഒരോ സ്‌കൂളുകളും ഏറ്റെടുത്തത്.ഇതിന്റെ സ്‌കൂള്‍ തലവും പഞ്ചായത്ത്തലവുമുള്ള പ്രഖ്യാപനം പൂര്‍ത്തിയാക്കി കഴിഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി.കെ ര ത്‌നവല്ലി, ജസ്റ്റിന്‍ ബേബി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എ.ഇ.ഒ.ഗണേഷ് എം.എം, ഫ്രാന്‍സിസ് സേവ്യര്‍, രമേശന്‍ ഏഴോക്കരന്‍, കെ.ജി ജോണ്‍സണ്‍, വി.പി പ്രേംദാസ്, കെ.കെ.പ്രേമചന്ദ്രന്‍, അജയകുമാര്‍.എ, മുരളീദാസ് .പി, സുബൈര്‍ ഗദ്ദാഫി തുടങ്ങിയവര്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!