കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥന്റെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്തുവച്ച് ഉണ്ടായ ദുരൂഹ മരണം സംബന്ധിച്ച് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.വിശ്വനാഥന്റെ ദുരൂഹമരണം സംബന്ധിച്ചുള്ള കേസന്വേഷിക്കുന്ന എ.സി.പി. കെ.സുദര്‍ശന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം അഡ്വ.സൗമ്യ സോമന്‍, ട്രൈബല്‍ ഓഫീസര്‍, വിശ്വനാഥന്റെ ഭാര്യ, സഹോദരങ്ങള്‍, അമ്മ, പരിസര വാസികള്‍ എന്നിങ്ങനെ വ്യത്യസ്ത ആളുകളെ നേരില്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അഡ്വ. സഹീര്‍ മനയത്ത്, അഡ്വ. പ്രവീണ്‍ കുമാര്‍, ഷെബീര്‍ കൊടുവള്ളി, നൗഷാദ് സി.എ, പി.എച്ച്. ഫൈസല്‍ തുടങ്ങിയവരാണ് വസ്തുതാന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.അഡ്വ. സഹീര്‍ മനയത്ത്, ഷെബീര്‍ കൊടുവള്ളി,
പി.എച്ച്. ഫൈസല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.