ഇനി രണ്ടാഴ്ചക്കാലം മാനന്തവാടിക്ക് ഉത്സവത്തിന്റെ രാവുകള്‍.
വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടി വള്ളിയൂര്‍ക്കാവ് മഹോത്സവം തുടങ്ങി.വന്‍ ഭക്തജനതിരക്കാണ് ഉത്സവത്തുടക്കത്തില്‍ ഇന്നു പുലര്‍ച്ചെ അനുഭവപ്പെട്ടത്.ഉത്സവത്തിന് മുന്നോടിയായി ഇന്നലെ വൈകീട്ട് പള്ളിയറ ക്ഷേത്രത്തില്‍ നിന്ന് വള്ളിയൂര്‍ക്കാവിലേക്ക് ദേവിയുടെ തിരുവായുധമായ വാള്‍ എഴുന്നള്ളിച്ചു.പതിവില്‍ നിന്ന് വ്യത്യസ്ഥമായി നെറ്റിപ്പട്ടംകെട്ടിയ ആനയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് കാവിലേക്ക് വാള്‍ എഴുന്നള്ളിച്ചത്.മാര്‍ച്ച് 29ന് പുലര്‍ച്ചെ കോലം കൊറയോടെ സമാപിക്കുന്ന 14 ദിവസത്തെ ഉത്സവത്തിനാണ് തുടക്കമായത്.ഇനി വയനാട്ടിലെ എല്ലാ വഴികളും വള്ളിയൂര്‍കാവിലേക്ക്