ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതി പ്രകാരമുള്ള കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ക്ക് കെ.എല്‍.ആര്‍ എന്‍.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കി ജില്ലാ കളക്ടര്‍ എ. ഗീതയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ സര്‍ക്കുലര്‍ നല്‍കി. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ സര്‍ക്കുലറുകള്‍ പ്രകാരമുള്ള നടപടികള്‍ക്കും പുതിയ ഭേദഗതി ബാധകമാണ്.