പ്രീ പ്രൈമറി കുട്ടികളുടെ കോണ്‍വെക്കേഷന്‍ നടത്തി
അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ നടത്തുന്ന രണ്ട് വര്‍ഷം കാലാവധിയുള്ള ഏര്‍ലി ചൈല്‍ഡ് ഹുഡ് കെയര്‍ എജുക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കായുള്ള കോണ്‍വോക്കേഷന്‍ പരിപാടിയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിപ്രീ പ്രൈമറി ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.അല്‍ ഫുര്‍ഖാന്‍ ജനറല്‍ മാനേജര്‍ ജസീല്‍ അഹ്‌സനി അധ്യക്ഷനായിരുന്നു.വയനാട് വിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ വി. കെ രഗുനാഥന്‍, റാഷിദ് എന്നിവര്‍ പങ്കെടുത്തു.പ്രിന്‍സിപ്പല്‍ ഷറഫ് സുല്‍ത്താനി,മജീദ് എം. സി, വിജിത്ത് വി. എന്‍, തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രശസ്ത ട്രെയിനര്‍ സോയ നാസര്‍ പരെന്റിങ് സെഷന് നേതൃത്വം നല്‍കി.