‘മാറുന്ന കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
കേബിള്‍ ടിവി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് വയനാട് വിഷന്‍ ചാനലും, വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും, വെള്ളമുണ്ടസിദ്ര കോളേജ് ഓഫ് ലിബറല്‍ ആര്‍ട്‌സും സംയുക്തമായി മാറുന്ന കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ മാധ്യമശില്‍പശാല സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ സെക്രട്ടറി.കെ എന്‍.വിജിത്ത് അധ്യക്ഷനായിരുന്നു. വയനാട് വിഷന്‍ ചീഫ് എഡിറ്റര്‍ രഘുനാഥ്,പോഗ്രാം പ്രൊഡ്യൂസര്‍ റാഷിദ് മുഹമ്മദ്,വയനാട് വിഷന്‍ ചാനല്‍ ഡയറക്ടറും മാനന്തവാടി മേഖല പ്രസിഡണ്ടുമായ തങ്കച്ചന്‍
തങ്കച്ചന്‍പുളിഞ്ഞാല്‍, സീനിയര്‍ ക്യാമറമാന്‍ അനീഷ് നിള.സിദ്ര കോളേജ് ഓഫ് ലിബറല്‍ ആര്‍ട്‌സ് മാനേജര്‍ ജസീല്‍ അഹ്‌സനി,പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍ സുല്‍ത്താനി, മജീദ്. എം. സി, മുഹമ്മദലി എം തുടങ്ങിയവര്‍ സംസാരിച്ചു.