നിധിന്‍ഗഡ്കരിയുടെ പ്രസ്താവനയില്‍ പ്രതീക്ഷയോടെ വയനാട്ടുകാര്‍

0

ബംഗളൂരു മൈസൂരു എക്സ്പ്രസ് വേ സുല്‍ത്താന്‍ബത്തേരിയുമായി ബന്ധിപ്പിക്കുമെന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ഗഡ്കരിയുടെ പ്രസ്താവനയില്‍ പ്രതീക്ഷയോടെ വയനാട്ടുകാര്‍. എക്സ്പ്രസ് വേ യാഥാര്‍ത്ഥ്യമായാല്‍ നിലവിലെ രാത്രിയാത്ര നിരോധനം, ചുരത്തിലെ ഗാതഗതകുരുക്ക് എന്നിവയ്ക്ക് ശാശ്വതപരിഹാരമാകും. മൈസൂരു – ബംഗളൂരു എക്സ്പ്രസ്‌വേ പത്ത് വരി പാതയുടെ ഉല്‍ഘാടന വേളയിലാണ് വയനാട്ടുകാര്‍ക്ക് പ്രതിക്ഷയേകുന്ന പ്രഖ്യാപനം മന്ത്രിയില്‍ നിന്നുമുണ്ടായത്.

 

കേന്ദ്രമന്ത്രി പ്രഖ്യാപനം നടത്തിയതോടെ പാതയാതാര്‍ഥ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന ആവശ്യമാണ് ഉയരുന്നത്.കഴിഞ്ഞദിവസം മൈസൂരു – ബംഗളൂരു എക്സ്പ്രസ് വേ പത്ത് വരി പാതയുടെ ഉല്‍ഘാടന വേളയിലാണ് വയനാട്ടുകാര്‍ക്ക് പ്രതിക്ഷയേകുന്ന പ്രഖ്യാപനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിയില്‍ നിന്നുമുണ്ടായത്. പത്ത് വരി പാത സുല്‍ത്താന്‍ബത്തേരിയുമായി ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. ഇത് ഏറെ പ്രതീക്ഷയാണ് വയനാടന്‍ ജനതയ്ക്ക് നല്‍കിയിരിക്കുന്നത്. നിലവിലെ രാത്രിയാത്ര നിരോധനം, ചുരത്തിലെ ഗതാഗത കുരുക്ക് എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമാകും. കൂടാതെ ഒന്നരനൂറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന വയനാട് റെയില്‍വേപാത യാഥാര്‍ഥ്യമാകാനുള്ള സാധ്യതയും ഏറെയാണ്. കേരളത്തിന്റെ വികസനത്തിനും മുതല്‍ക്കൂട്ടാവുന്നതാണ് നിലവിലെ പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ വേണ്ട നടപടികളുമായി മുന്നിട്ടിറങ്ങണമെന്ന ആവശ്യമാണ് ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!