ചിക്കന്‍ സ്റ്റാള്‍ പൂട്ടിച്ച് ആരോഗ്യ വകുപ്പ്.
മീനങ്ങാടി ടൗണില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ന്യൂഫ്രണ്ട്‌സ് ചിക്കന്‍ സ്റ്റാളാണ് ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയത്. ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. ചിക്കന്‍ കടകളില്‍ ഇറച്ചി ഫ്രീസറില്‍ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ടായിട്ടും പഴക്കം ചെന്ന ഇറച്ചി ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു.ഇതോടൊപ്പം ചത്ത കാടയെ ഉണങ്ങിയ അവസ്ഥയിലും കണ്ടെത്തി. പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് സ്ഥാപനത്തിനെതിരെ പിഴ ഈടാക്കുകയും, അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.നിരന്തരം പരിശോധന തുടരുമ്പോഴും ഭക്ഷണ സാധനങ്ങള്‍ സുരക്ഷിതവും വൃത്തിയിലും നല്‍കാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മീനങ്ങാടി ആരോഗ്യ വകുപ്പിന്റെ തീരുമാനം.