ഗോവിന്ദമൂലച്ചിറയെ മികച്ച ടൂറിസം കേന്ദ്രമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

0

നെന്മേനി ഗോവിന്ദ മൂലച്ചിറക്ക് മികച്ച ടൂറിസം കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നെന്മേനി ഗ്രാമ പഞ്ചായത്ത് സമര്‍പ്പിച്ച വിനോദ സഞ്ചാര പദ്ധതിക്ക് സര്‍ക്കാരിന്റെ ഭരണാനുമതിയായി.എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരകളുടെ താഴ്‌വരയിലാണ് നെന്മേനി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ഗോവിന്ദമൂല ചിറ.ബാട്ട് സവാരി അടക്കമുള്ള ആകര്‍ഷകമായ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.നിരവധി സഞ്ചാരികള്‍ ദിനംപ്രതി എത്തുന്ന എടക്കല്‍ ഗുഹക്ക് സമീപം ആയതിനാല്‍ തന്നെ പദ്ധതി ലാഭകരമായി മുന്നോട്ടു കൊണ്ടു പോകാനാവും.എടക്കല്‍ ഗുഹ, ഗോവിന്ദമൂലച്ചിറ, ടൂറിസം പാര്‍ക്ക്, എഴുത്ത് പാറ, തൊവരിമല എന്നിവയുള്‍പ്പെടുത്തി ടൂറിസം കോറി ഡോറും അതു വഴി ഗ്രാമപഞ്ചായത്തിന് വരുമാന വര്‍ധനവും കൂടുതല്‍ തൊഴിലവസരവുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!