ഇ. പി.എഫ് പെന്‍ഷന്‍കാരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി. എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മിനിമം പെന്‍ഷന്‍ 9000 രൂപയും ഡി.എയും
അനുവദിക്കുക.കേന്ദ്ര സര്‍ക്കാരും, ഇ.പി.എഫ് – പി.ഒ. യും ചേര്‍ന്ന് ഹയര്‍ഓപ്ഷന്‍ ഇല്ലാതാക്കാനുള്ള നടപടി ഉപേക്ഷിക്കുക,ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക,മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വെ കണ്‍സെഷന്‍ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇ.പി.എഫ്.എസമരം നടത്തുന്നതിനിടയിലും പെന്‍ഷന്‍കാരെ ദ്രോഹിക്കുന്ന തരത്തില്‍ ജനുവരി 25-ന് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കുകയാണ് ചെയ്തത്.ഉന്നയിച്ചായിരുന്നു സമരം.
ഉത്തരവ് കത്തിച്ചാണ് സമരക്കാര്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ ജ്വാല തെളിച്ചത് .സംസ്ഥാന ട്രഷറര്‍ സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
എ മുഹമ്മദ് ബാവ പെരുന്തട്ട അധ്യക്ഷനായിരുന്നു.ജില്ലാ ജനറല്‍ സെക്രട്ടറി പി. അപ്പനു നമ്പ്യാര്‍, സി. ഇഗ്‌നേഷ്യസ് , സി. കെ. കൃഷ്ണന്‍, പി.പദ്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.