പുക’ ഇല്ല’വിദ്യാലയം പദ്ധതി നടപ്പിലാക്കും

0

മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പുക’ ഇല്ല’വിദ്യാലയം എന്ന പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. മെയ് മാസം മുതല്‍ മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കും.സിഎച്ച്‌സിമെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ,പോലിസ് ,എക്‌സൈസ്, ത്രിതല പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികളും ഉള്‍പ്പെട്ട മോണിറ്ററിംഗ് കമ്മറ്റിയുടെ അവലോകനങ്ങളുടെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പിലാക്കുക. മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌കെഇ വിനയന്‍ നിര്‍വ്വഹിച്ചു.മദ്യവും മയക്ക് മരുന്നുകളും പുതുതലമുറയെ എങ്ങനെ സ്വാധീനിക്കുന്നുവോ അതിനേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ് സിഗരറ്റ് അനുബന്ധ പുകയില ഉല്‍പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നത്. മാരക മയക്കുമരുന്നുകളിലേക്കുള്ള ഉപയോഗത്തിന്റെ ആദ്യ ഘട്ടമാണ് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നതിനാല്‍ ഇതിനൊരു ശാശ്വത പരിഹാരമെന്ന ലക്ഷ്യവുമായാണ് വിവിധ പദ്ധതികള്‍ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ ആവിഷ്്കരിക്കുന്നത്.സ്‌കൂളിന് സമീപത്തെ 100 വാര പരിധിയില്‍ പുകയില പൂര്‍ണ്ണമായും നിരോധിക്കും. മറ്റിടങ്ങളില്‍ കൃത്യമായി മാര്‍ഗ്ഗ നിര്‍ദേശം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തും. മുന്നറിയിപ്പിന് ശേഷവും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക തുടങ്ങി മാതൃക പരമായ ഇടപെടലുകളാണ്. ജില്ലയില്‍ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലെയും ഓരോ സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് പുകഇല്ല പദ്ധതി ഈ ഘട്ടത്തില്‍ നടപ്പിലാക്കുന്നുണ്ട്. ഘട്ടം ഘട്ടമായി പുകയിലരഹിത ജില്ലയായി ജില്ലയെ മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. പദ്ധതിയിലൂടെ നടപ്പിലാവുക.

Leave A Reply

Your email address will not be published.

error: Content is protected !!