അന്തരീക്ഷ താപനില, കാറ്റിന്റെ വേഗം , മഴയുടെ തോത് എന്നിവ ശാസ്ത്രീയമായി നിരീക്ഷിച്ചു പഠനം നടത്താന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മീനങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഭൂമിശാസ്ത്രം പഠന വിഷയമായുള്ള ജില്ലയിലെ ഏഴ് വിദ്യാലയങ്ങളിലാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ താപം, അന്തരീക്ഷമര്‍ദം, ആര്‍ദ്രത, മഴ, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവ അറിയുന്നതിനുള്ള സംവിധാനങ്ങളാണ് മീനങ്ങാടി സ്‌കൂളില്‍ ഒരുക്കിയത്. സര്‍വ്വശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടെ ജില്ലയില്‍
മീനങ്ങാടി , കണിയാമ്പറ്റ , കാട്ടിക്കുളം, വൈത്തിരി, മാനന്തവാടി, പനമരം, എന്നീ സര്‍ക്കാര്‍ സ്‌കൂളുകളിലും ബത്തേരി സെന്റ് മേരീസ് കോളേജ് ഹയര്‍ സെക്കണ്ടറിയിലും ഉള്‍പ്പടെ 7 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്