വനിതാ ദിനത്തോട് അനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. വ്യാപാര ഭവനില്‍ നൂല്‍പ്പുഴ എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണപ്രിയ ഉദ്ഘാടനം ചെയ്തു. വനിതാവിങ് ജില്ലാപ്രസിഡണ്ട് ശ്രീജ ശിവദാസ് അധ്യക്ഷയായിരുന്നു ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. രാധാമണി, സതി ഗോവിന്ദന്‍, ഒ വി വര്‍ഗീസ്, പി സംഷാദ്, പി വൈ മത്തായി, സൗദ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ യുവ എഴുത്തുകാരി ഹൈറ സുല്‍ത്താന്‍, സിവില്‍ പൊലിസ് ഓഫീസര്‍ വി ഫൗസിയ എന്നിവരെ ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് റാലിയും സംഘടിപ്പിച്ചു.