വയനാട്ടില്‍ നടന്ന മൗണ്ടയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി നടത്തിയ പണപ്പിരിവിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സൈക്ലിംഗ് താരം ബത്തേരി കല്ലൂര്‍ സ്വദേശി മുഹമ്മദ് നജിം കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1600 രൂപ വീതം ഓരോ താരങ്ങളില്‍ നിന്നും പിരിച്ചുവെന്നും ഇത് അമിത ചാര്‍ജായിരുന്നുവെന്നും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ട് നടപടി ഉണ്ടായില്ലെന്നും നാജിം പറഞ്ഞു.