പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ അന്യയമായ പാചക വാതക സിലിണ്ടറിന്റെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അന്‍ഷാദ് മാട്ടുമ്മല്‍ അധ്യക്ഷനായിരുന്നു.ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുഹൈര്‍ സി ഏച്ച്, കുമാരി.എ.ബിജി, എല്‍ബിന്‍ മാത്യു, അജ്മല്‍ വെള്ളമുണ്ട, നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തന്‍പുറക്കല്‍,ലേഖ രാജീവന്‍,വി.യു.ജോയ്, ബാബു പുളിക്കല്‍,എം.പി. ശശികുമാര്‍,സലാം കുഴിനിലം,ഷംസീര്‍ അരണപ്പാറ, റോബിന്‍ ഇലവുങ്കല്‍,അജ്മല്‍ പഞ്ചാരകൊല്ലി, ജിജേഷ്, ബബിത വരടിമൂല,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.