കിങ്ങിണിക്കൂട്ടം അങ്കണവാടി കലാമേള സംഘടിപ്പിച്ചു

0

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലാമേള കിങ്ങിണിക്കൂട്ടം ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേണുക ഇ കെ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം തോമസ് അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡണ്ട് പി എം നാസര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപരാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷംന റഹ്‌മാന്‍, വാര്‍ഡ് മെമ്പര്‍മാരായ ജാസര്‍ പാലക്കല്‍, ശിവദാസന്‍, അന്‍വര്‍, അനിത, പുഷ്പ, ശ്രീജ ജയപ്രകാശ്, രാമന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഗീത എന്‍ പി, പഞ്ചായത്തിലെ അങ്കണവാടി പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ അങ്കണവാടി ഏരിയകളില്‍ നിന്ന് ആയി എത്തിയ 150 കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!