ബൈത്തുറഹ്‌മ പ്രഖ്യാപനവും ഫണ്ട് സമാഹരണ ഉദ്ഘാടനവും

0

കണിയാമ്പറ്റ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന പാവപ്പെട്ട കുടുംബത്തിനുള്ള ബൈത്തുറഹ്‌മ പ്രഖ്യാപനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഫണ്ട് സമാഹരണ ഉദ്ഘാടനം 13ാം വാര്‍ഡ് ട്രഷറര്‍ നാസര്‍ ചളികണ്ടത്തില്‍ നിന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജിയുടെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ സാഹിബിന്റെയും സാന്നിധ്യത്തില്‍ അബ്ബാസ്അലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി

മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ കടവന്‍ ഹംസ ഹാജി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഷുക്കൂര്‍ വി പി സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി വൈസ് പ്രസിഡണ്ട് യൂസഫ് വി പി വാര്‍ഡ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അറക്ക, പള്ളിമുക്ക് മസ്ജിദ് ഖത്തീബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ഡ് സെക്രട്ടറി ഹാരിസ് അട്ടശ്ശേരി സ്വാഗതവും അസ്ലം പി നന്ദിയും പ്രകാശിപ്പിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!