സുമനസ്സുകളുടെ സഹായം തേടി വീട്ടമ്മ

0

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഇടിക്കരയില്‍ താമസിക്കുന്ന സമ്പത്തിങ്കല്‍ പ്രഭാകരന്റെ ഭാര്യ ഇന്ദിര ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സാസഹായം തേടുന്നതായി ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇന്ദിര കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതിദിനം എഴുപതിനായിരത്തോളം രൂപയാണ് ചികിത്സയ്ക്കായി ചിലവഴിക്കേണ്ടത്.ഭര്‍ത്താവ് പ്രഭാകരന്‍ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മൂന്നു പെണ്‍മക്കളടക്കുന്ന ഈ കുടുംബത്തിന് ചികിത്സയ്ക്കായി മാത്രം 20 ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്.ചികിത്സാ തുക ശേഖരിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുകയും തലപ്പുഴ കാനറാ ബാങ്കില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.വാര്‍ത്താസമ്മേളനത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ്,പിജി ഭാസ്‌കരന്‍, ഇ.മാധവന്‍,കെ ചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!