ചെറുവയല്‍ രാമനും ഡോ.ധനഞ്ജയ്  സഖ്‌ദേവും രാജ്യത്തിന് അഭിമാനം

0

പദ്മശ്രീ ചെറുവയല്‍ രാമനും ഡോ. ധനഞ്ജയ് സഖ്‌ദേവും രാജ്യത്തിന് അഭിമാനമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച ഇരുവര്‍ക്കും ജന്മഭൂമി കല്‍പ്പറ്റയില്‍ ഒരുക്കിയ ആദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കല്‍പ്പറ്റ ഓഷിന്‍ ഓഡിറ്റോറിയത്തില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ബിജെപി ദേശീയ സമിതി അംഗം പള്ളിയറ രാമന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, വയനാട് പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ജിതിന്‍ ജോസ്, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, ജന്മഭൂമി ജില്ലാ ലേഖകന്‍ കെ. സജീവന്‍, ജന്മഭൂമി എഫ്ഒ ശിവദാസന്‍ വിനായക എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!