പി.ഡി.പി. പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

0

അബ്ദുള്‍ നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.
മദനിക്ക് മതിയായ ചികിത്സ ലഭ്യമാകാന്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി ജില്ലാ കമ്മറ്റി നടത്തിയ ധര്‍ണ്ണ വയനാട് ജില്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു . പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ ചെമ്പോത്തറ വിഷയാവതരണം നടത്തി.ജില്ലാ പ്രസിഡന്റ് ഇല്ലിക്കണ്ടി അഷറഫ് അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി ഉമ്മര്‍ തരുവണ, . ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് പഞ്ചാര മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുജീബ് റഹ്‌മാന്‍ , അഞ്ചുകുന്ന് എ എം എ സിദ്ധിഖ്, പി.റ്റി യുസി സെക്രട്ടറി മുഹമ്മദ് അടിവാരം,സി.എച്ച്. മുനീര്‍ , ലത്തീഫ് കബളക്കാട്, ശിഹാബ് വെങ്ങപ്പള്ളി, സൈന്‍ദ്ദീന്‍ കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കളകടര്‍ക്ക് നിവേദനം നല്‍കി പാര്‍ട്ടി നേതാക്കള്‍ ധര്‍ണ്ണ അവസാനിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!