അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കണക്ക് പ്രകാരം താപനിലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബാഷ്പീകരണ തോതിലും മറ്റു ജില്ലകളെക്കാള്‍ വയനാട് മുന്നിലാണ്. സ്ഥിതി തുടര്‍ന്നാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ജില്ലയില്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ വിഭാഗം മേധാവി. വേനല്‍മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജില്ലയിലെ കര്‍ഷകര്‍.
രണ്ടാഴ്ചയിലേറെയായി അനുഭവപ്പെടുന്ന ശക്തമായ വെയിലും ചൂടും കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകള്‍ പ്രകാരം ഈ മാസം 31.8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലഉയര്‍ന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയില്‍ ബാഷ്പീകരണത്തോതും ഉയര്‍ന്ന് നില്‍ക്കുകയാണ്. മുന്‍ കാലങ്ങളിലേക്കാള്‍ വരുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ചൂട് ഇത്തവണ കനക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബാഷ്പീകരണത്തോത് അനിയന്ത്രിതമായി ഉയര്‍ന്നതും കാറ്റിന്റെ വേഗതയും വരള്‍ച്ചക്കും ചൂടിന്റെ കാഠിന്യത്തിതും ആക്കം കൂട്ടുമെന്നും കാലാവസ്ഥ വിഭാഗം മേധാവി’ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലടക്കം ഫെബ്രുവരി 28 വരെയുള്ള ദിവസങ്ങളില്‍ ഇത്രയും താപനില ജില്ലയില്‍ ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ജില്ലയില്‍ രേഖപ്പെടുത്തിയത് മാര്‍ച്ചിലായിരുന്നു. 32. 9. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ താപനില 31.8 ഡിഗ്രി സെല്‍ഷ്യസിലെത്തിനില്‍ക്കുകയാണ്. വേനല്‍ മഴകള്‍ ഇത്തവണ ഇതുവരെ കാര്യമായി ലഭിക്കാത്തതും ചൂട് വര്‍ദ്ധിക്കാന്‍ കാരണമായി.
വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ പുഴകളിലേയും കിണറുകളിലും മറ്റ് ജലാശയങ്ങളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ചൂടിനാശ്വാസമായി വരും ദിവസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കര്‍ഷകര്‍.