അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്തല കര്‍മ്മ പദ്ധതി രൂപീകരിക്കുന്നതിനും്2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 വാര്‍ഡുകളിലുമായി ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്‌സത്ത് ചടങ്ങിന് അധ്യക്ഷയായിരുന്നു.സമാപന സമ്മേളനം വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ. ദീനീഷ് ഉദഘാടനം ചെയ്തു.ഡോ.സനല്‍കുമാര്‍ കെപി പദ്ധതി വിശദീകരിച്ചു.ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട്‌കെ ഷമീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ടിബി സെനു, സീത വിജയന്‍ ,അനീഷ് ബി നായര്‍, ജെസ്സി ജോര്‍ജ്, ഷീജ ബാബു, ഗ്ലാഡിസ് സ്‌ക്കറിയ, എഎസ്‌വിജയ,എന്‍.സി കൃഷ്ണകുമാര്‍ ,വി.വി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.