ശുചിത്വ സുന്ദര നഗരത്തില്‍ മൂക്കുപൊത്തി നടക്കണം

0

സുല്‍ത്താന്‍ ബത്തേരി ഗാന്ധിജംഗ്ഷനെ ഡബ്ല്യുഎംഒ റോഡുമായി ബന്ധിപ്പിക്കുന്ന നടപ്പാതയാണ് സാമൂഹ്യ വിരുദ്ധര്‍ ശൗചാലയമാക്കി മാറ്റിയത്. സമീപത്തെ സ്ഥാപന നടത്തിപ്പുകാര്‍ക്കും ഇതുവഴിയുള്ള വിദ്യാര്‍ഥികളടക്കമുളള യാത്രക്കാര്‍ക്കും ഏറെ ദുരിതമാണ് വരുത്തുന്നത്.പാതയുടെ ഇരുഭാഗത്തും സാമൂഹ്യവിരുദ്ധര്‍ രാത്രികാലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതിനാല്‍ അസഹനീയമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്.രാവിലെ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുമുമ്പായി മലമൂത്രവിസര്‍ജ്യം നീക്കം ചെയ്യേണ്ട അവസ്ഥയാണ് നടത്തിപ്പൂകാര്‍ക്കുള്ളത്. അധികൃതര്‍ക്ക് പരാധി നല്‍കിയിട്ടും നടപടിയില്ലന്നും ആക്ഷേപം.പരിഹാരം കാണണമെന്നാവശ്യപ്പെട്ട പലതവണ നഗരസഭയില്‍ പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലന്നും ആരോപണം.

Leave A Reply

Your email address will not be published.

error: Content is protected !!