വാളത്തൂര്‍ ചീരമട്ടം ക്വാറി ദുരന്ത നിവാരണ അതോറിട്ടി നിരോധിക്കണമെന്ന് കര്‍മ്മസമിതി.ഈ ആവശ്യം ഉന്നയിച്ച് ജനകീയ പ്രക്ഷോഭം തുടങ്ങുന്നു. മാര്‍ച്ച് രണ്ടിന് ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മറ്റി ,വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നീ സംഘടനകള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന നിലയില്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനവും മണ്ണിളക്കിയുള്ള കൃഷിയും തൊഴിലുറപ്പുപദ്ധതി പോലും ഡി.ഡിഎം.എ നിരോധിച്ചതും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശവുമായ വാളത്തൂര്‍ ചീരമട്ടം ക്വാറിക്ക് മുപ്പൈനാട് പഞ്ചായത്ത് നല്‍കിയ അനുമതി ഉടനടി റദ്ദാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഡി.ഡി.എം.എ യുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് വയനാട് കലക്ട്രറ്റിമുന്‍പില്‍ മാര്‍ച്ച് 2 വ്യാഴാഴ്ച്ച ബഹുജന ധര്‍ണ്ണ നടത്തുവാന്‍ ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു.എന്‍. ബാദുഷ, തോമസ്സ് അമ്പലവയല്‍ , ബാബു മൈലമ്പാടി , റഹിം . സി.എം , വി.കെ. ഉമ്മര്‍ , ഷാജി ലോറന്‍സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.