കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു. കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ പ്രതീക്ഷ എന്ന പേരിലായിരുന്നു പരിപാടി.21 കമ്പനികള്‍ പങ്കെടുത്ത മേളയില്‍ അഞ്ഞൂറിലധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.ജില്ലാ തല മേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാല സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു.ഷീജ ബാബു,വിഷ്ണു കെ.എസ്ശാന്ത ബാലകൃഷ്ണന്‍, ഷിജി ബാബു, ബീന മാത്യൂഅനുശ്രീ വി കെ തുടങ്ങിയവര്‍ സംസാരിച്ചു..