കോളജ് മൈതാനത്ത് കാട്ടുപന്നിയുടെ ആക്രമണം

0

സെന്റ്മേരീസ് കോളജ് മൈതാനത്ത് കാട്ടുപന്നിയുടെ ആക്രമണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ബത്തേരി കുപ്പാടി കുഴിവിള പ്രകാശിന്റെ മകന്‍ കാര്‍ത്തികേയന്‍ എന്ന കണ്ണന്‍(18), ബത്തേരി കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനിയിലെ നീല്‍കമല്‍ ബിജുമുരളീധരന്റെ മകന്‍ അഭിരാം(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെ സെന്റ്മേരീസ് കോളജ് മൈതാനത്ത് ഡ്രൈവിങ് പരിശീലനത്തിന് എത്തിയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഇരുവരും ചികിത്സതേടി.

മൈതാനത്തു നില്‍ക്കുകയായിരുന്ന കാര്‍ത്തികേയനെയും അഭിരാമിനെയും പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അഭിരാമിനെയാണ് ആദ്യം കാട്ടുപന്നി തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ അഭിരാം നിലത്തുവീണു. ഇതോടെ തൊട്ടുപുറകില്‍ നില്‍ക്കുകയായിരുന്ന കാര്‍ത്തികയനുനേരെ കാട്ടുപന്നി തിരിഞ്ഞു. വലതുകാലില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ത്തികേയനും നിലത്തേക്ക് വീണു. നിലത്തുവീണ കാര്‍ത്തികേയനെ വീണ്ടും പന്നി ആക്രമിച്ചു. ആക്രമണത്തില്‍ കാര്‍ത്തികേയന്റെ നടുവിനും കാലിനും സാരമായി പരിക്കേറ്റു. കൂടാതെ വീഴ്ചയില്‍ കൈകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. അഭിരാമിന് പന്നിതട്ടിയെറിഞ്ഞ് വീണതില്‍ വലതുകാല്‍മുട്ടിന് സാരമായി പരിക്കേറ്റു. ഇരുവരെയും പന്നിആക്രമിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ കാട്ടുപന്നി ഓടിമറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. നിരവധി വിദ്യാര്‍ഥികളും ആളുകളുമെത്തുന്ന സ്ഥലത്ത്്് വെച്ച് പട്ടാപകല്‍ പന്നിയുടെ ആക്രമുണ്ടായതില്‍ ആളുകളെ ഭീതിയിലാക്കിയിട്ടുണ്ട്്്.

Leave A Reply

Your email address will not be published.

error: Content is protected !!