ഉത്സവാഘോഷ കമ്മിറ്റി നിലവില്‍ വന്നു
മാര്‍ച്ച് 15 മുതല്‍ 28 വരെ നടക്കുന്ന വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി കെ.സി.സുനില്‍കുമാര്‍ (പ്രസി.) സന്തോഷ് ജി നായര്‍ (വൈ.പ്രസി.) എ .എം.നിഷാന്ത് ( സെക്ര.) അശോകന്‍ ഒഴക്കോടി, ഇന്ദിര പ്രേമചന്ദ്രന്‍ ,കെ.പി.സനല്‍കുമാര്‍, നിഖില്‍ പത്മനാഭന്‍ ,എം.പ്രശാന്ത്, സി. കെ.ഉദയന്‍ (ജോ. സെക്ര) കെ.ജിതേഷ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി. അദ്ധ്യക്ഷത വഹിച്ചു.മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ.രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പാരമ്പര്യേതര ട്രസ്റ്റി ടി.കെ.അനില്‍കുമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു