മഖാം ഉറൂസ് സമാപിച്ചു
മാനന്തവാടി ഒണ്ടയങ്ങാടി മഖാം ഉറൂസ് സമാപിച്ചു. ഫ്രെബ്രുവരി 23ന് തുടങ്ങിയ ഉറൂസ് 26ന് നേര്‍ച്ച ഭക്ഷണത്തോടെയാണ് സമാപിച്ചത്. നേര്‍ച്ചയോടനുബന്ധിച്ച് നടന്ന സൗഹൃദ സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ പറമ്പന്‍ അധ്യക്ഷനായിരുന്നു. സമാപന പ്രാര്‍ത്ഥനയ്ക്ക് ശൈഖുന ഹസ്സന്‍ ഉസ്താദ് നേതൃത്വം നല്‍കി.23ന് ദിഖ്ര് ഹല്‍ഖ പ്രാര്‍ത്ഥനാ സമ്മേളനം നടന്നു.ദലീല്‍ അഹ്സനി പാക്കണ, ഫാദര്‍ സിബിച്ചന്‍ ചേലക്കാപറമ്പില്‍ , റഹീം ലത്ത്വീഫി മൈലാടി, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഉറൂസിന് മഹല്ല് പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ പറമ്പന്‍ , വൈസ് പ്രസിഡന്റുമാരായ കെ.സി.അബു, സലാം ഓട്ടുപാറ, ട്രഷറര്‍ ശാദുലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.