കിസാന്‍ മേളയോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു
പനമരം ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടത്തുന്ന പനമരം ബ്ലോക്ക് തല കിസാന്‍ മേളയോട് അനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷയായിരുന്നു.
ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റോഡില്‍ സജ്ജീകരിച്ചിട്ടുള്ള സ്റ്റാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി എസ് ദിലീപ് കുമാര്‍. പി കെ വിജയന്‍. മേഴ്സി സാബു. കമലരാമന്‍. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ കാട്ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ മെഴ്‌സി ബെന്നി. നിത്യാബിജു കുമാര്‍. അഡ്വക്കറ്റ് പിഡി സജി. ബിന്ദു പ്രകാശ്. സജേഷ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.