നീലഗിരി മുതുമല വനത്തില്‍ കഴുകന്‍ സര്‍വ്വെ ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ പ്രധാന പ്രജനന കേന്ദ്രമായ മുതുമലയില്‍ 30 സംഘങ്ങളാണ് സര്‍വ്വെ നടത്തുന്നത്. വനത്തിനുള്ളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ജീവിവര്‍ഗ്ഗമാണ് കഴുകന്‍മാര്‍.ദക്ഷിണേന്ത്യയിലേ കഴുകന്‍ മാരുടെ പ്രചരണ കേന്ദ്രങ്ങളില്‍ പ്രധാനമാണ് മുതുമല ടൈഗര്‍ റിസര്‍വ്. ഇവിടുത്തെ മായര്‍ പള്ളര്‍ത്ത് കോവിലും സീഗൂര്‍ വനത്തിലുംമാണ് കഴുകന്‍ കൂടുകള്‍ കണ്ടെത്താന്‍ ആയത് ഇവയുടെ എണ്ണം കണ്ടെത്തുനതിന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ 30 ത് സംഘങ്ങള്‍ ആണ് സര്‍വേയില്‍ ഏര്‍പ്പെട്ടിരിക്കുന്നത.് ഇന്ന് രാവിലെ ആരംഭിച്ച സര്‍വ്വേ നാളെയും തുടരും.
ദക്ഷിണേന്ത്യയില്‍ മുതുമല, സത്യമംഗലം, മുത്തങ്ങ, ബന്ദിപൂര്‍, നാഗര്‍ഹോള, തുടങ്ങിയ പ്രദേശങ്ങളില്‍ നൂറില്‍ താഴെയാണ് കഴുകന്‍ മാരുടെ എണ്ണം വയ്ട്രാപ്പ്ട്വള്‍ച്ചര്‍, കിങ്ങ്വള്‍ച്ചര്‍, ലോങ്ങ്ബില്‍ഡ്വള്‍ച്ചര്‍, തുടങ്ങിയ ഇനങ്ങള്‍ ആണ് ഈ പ്രദേശത്ത് കാണുന്നത്. മൂന്നു സംസ്ഥനങ്ങളിലെയും സര്‍വേ പൂര്‍ത്തിയായ ശേഷമേ കഴുകന്‍മാരുടെ എണ്ണം പുറത്തു വിടൂ എന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.