ചന്ദനംചിറയില്‍ കാട്ടാനശല്യം രൂക്ഷം

0

സംസ്ഥാന അതിര്‍ത്തി പഞ്ചായത്തായ നൂല്‍പ്പുഴയിലെ ചന്ദനംചിറ മേഖലയിലാണ് കാട്ടാനശല്യം അതിരൂക്ഷമായിരിക്കുന്നത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമായി ഇവിടെ ആഴ്ചകളായി കാട്ടാനശല്യം തുടരുകയാണ്. നൂല്‍പ്പുഴ വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാനകളാണ് കര്‍ഷകരുടെ ദുരിത്തിന് കാരണം. കൂട്ടമായെത്തുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാനകള്‍ പ്രദേശവാസിയായ അഡ്വ. സി കെ വാസുവിന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള 87 കവുങ്ങുകള്‍, പതിനേഴ് തെങ്ങ് എന്നിവയും കാപ്പി, കുരുമുളക് ചെടികളും നശിപ്പിച്ചു. രക്തം വിയര്‍പ്പാക്കി നട്ടുവളര്‍ത്തി വര്‍ഷങ്ങളോളം സംരക്ഷിച്ചുപോന്നിരുന്ന വിളകളാണ് ഒറ്റരാത്രി കൊണ്ട് കാട്ടാനകള്‍ നശിപ്പിക്കുന്നത്. നിസാഹയതയോടെ ഇത് നോക്കിനില്‍ക്കാനെ ഇവിടത്തെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ആവുന്നുള്ളു. ഇതിനു സംരക്ഷണം നല്‍കേണ്ടവര്‍ കര്‍ഷകരുടെ വിയര്‍പ്പിനുയാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ഇതേ രീതിയില്‍ കാട്ടാനശല്യം തുടര്‍ന്നാല്‍ കൃഷി ഉപേക്ഷി്ച്ച് ഭൂമി തരിശിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കര്‍ഷകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!