വാഹനജാഥ മാനന്തവാടിയില്‍ സമാപിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ പ്രചരണ വാഹനജാഥ മാനന്തവാടിയില്‍ സമാപിച്ചു.മാനന്തവാടി ഗാന്ധി പാര്‍ക്കില്‍സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ അധ്യക്ഷനായിരുന്നു.വയനാട് ജില്ലയിലെ 70 ല്‍ അധികം യൂണിറ്റുകളിലാണ് പ്രചരണ ജാഥ നടത്തിയത.് കേന്ദ്ര കേരള സര്‍ക്കാരുകളുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെയും പുതിയ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയിലെ 70 ല്‍ അധികം യൂണിിറ്റുകളില്‍ പ്രചരണ ജാഥ നടത്തിയത് ജില്ലയിലെ അമ്പതിലധികം കേന്ദ്രങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ നടത്തിയും മറ്റ് പ്രചരണങ്ങള്‍ നടത്തിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. യൂണിറ്റ് തല പരിപാടികള്‍ക്ക് യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.കോഴിക്കോട് റോഡ് അര്‍ബന്‍ ബാങ്ക് പരിസരത്ത് നിന്നും നിരവധി മോട്ടോര്‍ സൈക്കിളുകളുടെ അകമ്പടിയോടെ ജില്ലാ സംസ്ഥാന നേതാക്കളെ സമാപന വേദിയായ ഗാന്ധി പാര്‍ക്കിലേക്ക് വ്യാപാരികള്‍ ആനയിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി ഒ. വി വര്‍ഗീസ് ജില്ലാ ട്രഷറര്‍ ഇ ഹൈദ്രു, വൈസ് പ്രസിഡണ്ടുമാരായ പി വി മഹേഷ്, കമ്പ അബ്ദുല്ല ഹാജി, നൗഷാദ് കാക്കവയല്‍, കെ ടി ഇസ്മായില്‍, സെക്രട്ടറിമാരായ ജോജിന്‍ ടി ജോയ് എന്‍ പി ഷിബി ,എം വി സുരേന്ദ്രന്‍ അഷ്‌റഫ് കൊട്ടാരം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി, മുനീര്‍ നെടുംകരണ സന്തോഷ് അമ്പലവയല്‍ റജിലാസ് കാവുമന്ദം യൂനുസ് പൂമ്പാറ്റ തുടങ്ങിയവര്‍ സംസാരിച്ചു.