ജില്ലയില്‍ വാഹനാപകട കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു

0

ജില്ലയില്‍ വാഹനാപകട കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്നും,10 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണ് കൂടുതലും ഇരയാവുന്നതെന്നും,നിയമ ലംഘനമാണ് അപകടങ്ങല്‍ സൃഷ്ടിക്കുന്നതെന്നും വയനാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമ്മര്‍ .
നടവയല്‍ ജെ സി ഐ മൂന്നാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .95% നിയമ ലംഘനമാണ് നടക്കുന്നത് . അറിഞ്ഞും അറിയാതെയും , 65% അപകടത്തിന് കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് . യുവാക്കളെ അടക്കം നേരായ രീതിയില്‍ഡ്രൈവിംങ് , റോഡ് നിയമങ്ങള്‍ പരിശീലിപ്പിക്കുന്നതിന് ജെസി ഐപോലുള്ള സംഘടനകള്‍ മുമ്പോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു .കൊവിഡ് മഹാമാരിക്ക് ശേഷം വാഹനങ്ങളുടെ എണ്ണം പെരുകി 100 പേര്‍ക്ക് 50 വാഹനം എന്ന നിലയില്‍ ആണ് വര്‍ദ്ധനവ് . ഡ്രൈവര്‍മാരുടെ എണ്ണവും വര്‍ധിച്ചു.റോഡ് നിയമങ്ങള്‍ പാലിക്കാത്തതും , വാഹന പെരുപ്പവും നിരത്തുകളെ . കുരുതി കളമാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.റോഡ് നിയമങ്ങള്‍ പാലിക്കാത്തതും , വാഹന പെരുപ്പവും നിരത്തുകളെ . കുരുതി കളമാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!