കുംഭാഭിഷേക മഹോത്സവം സമാപിച്ചു

0

അരിമുള ശ്രീ ലക്ഷ്മി നാരായണ ദേവസ്ഥാനം, ശ്രീ മഹാവിഷ്ണ്ണു ക്ഷേത്രത്തിന്റെ
അഞ്ചാം വാര്‍ഷിക കുംഭാഭിഷേക മഹോത്സവം സമാപിച്ചു .നിരവധി ഭക്തജനങ്ങള്‍
പങ്കെടുത്തു.ക്ഷേത്രം തന്ത്രി മൈസൂര്‍ ബ്രഹ്‌മശ്രീ വേണുഗോപാലഭട്ടാചാര്യ , ബ്രഹ്‌മശ്രീ ദിനേശ് ഭട്ട് തുടങ്ങിയവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു . വൈകിട്ട് നടത്തിയ ക്ഷേത്ര പ്രദിക്ഷിണത്തിന് ദേവസ്ഥാനം കമ്മിറ്റി പ്രസിഡന്റ് , ഒ എ വീരേന്ദ്രകുമാര്‍ , സെക്രട്ടറി എ സുരേന്ദ്രന്‍ , കെ ടി സതീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കുംഭാഭിഷേക മഹോത്സവത്തിന്റെ ഭാഗമായി വേദപാരായണം, നിത്യ ഹോമം, മൂര്‍ത്തി ഹോമം,പരിവാര ഹോമം, 108 കലശ-മഹാഭിഷേകം,ലക്ഷ്മി നാരായണ കുംഭാഭിഷേകം,ക്ഷേത്ര പ്രദിക്ഷിണ കുംഭാഭിഷേകം തുടങ്ങീ പൂജാകര്‍മ്മങ്ങള്‍ നടത്തി.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!