കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമര പ്രഖ്യാപന വാഹന പ്രചരണ ജാഥക്ക് കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.കമ്പളക്കാട് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ അധ്യക്ഷനായിരുന്നു.വ്യാപാര മേഖലയെ തകര്‍ക്കുന്ന സംസ്ഥാന , കേന്ദ്ര ബജറ്റിനെതിരെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമര പ്രഖ്യാപന വാഹന പ്രചരണ ജാഥക്കാണ് കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. കമ്പളക്കാട് ടൗണില്‍ നടന്ന സ്വീകരണ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ജാഥ ക്യാപ്റ്റന്‍ കെ കെ വാസുദേവന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഓ വി വര്‍ഗീസ് ഈ ഹൈദ്രു ജില്ലാ വൈസ് പ്രസിഡണ്ട് കെ ഉസ്മാന്‍ തുടങ്ങിയ നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.ജില്ലാ സെക്രട്ടറിയും യൂണിറ്റ് ട്രഷറുമായ രവീന്ദ്രന്‍ , മുതിര്‍ന്ന നേതാക്കളായ ഇ ടി ഹംസ കെ കെ മുത്തലിബ് പി ടി , അഷ്റഫ് , ഇ കെ ബാവക്ക യൂണിറ്റ് കമ്മിറ്റി വൈസ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.