ബത്തേരി ബീനാച്ചിയിലെ ഐറ്റിസി ഗോഡൗണില്‍ കഴിഞ്ഞ രാത്രിയുണ്ടായ തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം . കഴിഞ്ഞ രാത്രിയാണ് സംഭവം. ഗോഡൗണിലെ സിസര്‍ ശേഖരവും ഓഫീസ് കമ്പ്യൂട്ടറുകളും പൂര്‍ണ്ണമായി കത്തി നശിച്ചു. ബത്തേരി ഫയര്‍ ഫോഴ്‌സിലെ രണ്ട് യൂണിറ്റുകളെത്തി ഒരു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്.
ശനിയാഴ്ച്ച രാത്രി ഒന്‍പതു മണിയോടെയാണ് ബീനാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഐ റ്റി സിയുടെ സിഗരറ്റ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രണ്ട് യൂണിറ്റ് സേന ഒരു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. തീ പിടിത്തത്തില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സിഗരറ്റുകളും ഓഫീസില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന മൂന്ന് കമ്പ്യുട്ടറുകളും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.ഇന്‍വെര്‍ട്ടറില്‍ നിന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേന സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ പി കെ ഭരതന്‍, ഐ ജോസഫ് , സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ കെ എം ഷിബു, മോഹനന്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ അനൂപ്, നിബില്‍ ദാസ്, ശ്രീരാജ്,സതീഷ്,വിനീത് ഹോം ഗാര്‍ഡ് ചാണ്ടി , ഷാജന്‍ എന്നിവരാണ് തീ അണക്കല്‍ ദൗത്യത്തില്‍ പങ്കെടുത്തു.