പകല്‍ സമയത്തും രാത്രിയും അത്യുഷ്ണം; സംസ്ഥാനത്ത് ചൂട് കൂടുന്നു

0

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. പകല്‍സമയത്ത് മാത്രമല്ല രാത്രികാലങ്ങളിലും അത്യുഷ്ണമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 36 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.മലബാര്‍ മേഖലകളിലാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്. രാത്രിയില്‍ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പകല്‍ ചൂട് കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആളുകള്‍ക്ക് നിര്‍ജലീകരണമുള്‍പ്പെടെ അനുഭവപ്പെടുന്നുണ്ട്. സാധാരണ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ചൂട് കനക്കുന്നത്. സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!