അരിമുള എ യു പി സ്‌കൂളില്‍ 2 രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം.തെരഞ്ഞെടുക്കപ്പെട്ട 150 ഓളം വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. 50 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന മൂന്നു ഗ്രൂപ്പുകളായി നാടക കളരി , ഗദ്ദിക,ചിത്രരചന എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. പ്രശസ്ത നാടകകൃത്തും അഭിനേതാവുമായ സുധീഷ് പാനൂര്‍ നാടക കളരിക്ക് നേതൃത്വം നല്‍കി. ചിത്രരചനക്ക് ഷൈജു കെ മാലൂരും ഗദ്ദികക്ക് ഡി അനീഷും സംഘവുമാണ് നേതൃത്വം നല്‍കിയത്. ഗോത്ര കലാകാരി ബിന്ദു ടീച്ചര്‍ ,പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ മാത്യു മുട്ടത്ത് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇതോടനുബന്ധിച്ച് നടന്ന ഗോത്ര ഫെസ്റ്റും ക്യാമ്പ് ഫയറും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. നാളെ രാവിലെ യോഗ പരിശീലനം, മാസ് ഡ്രില്ല് തുടങ്ങിയവയും സംഘടിപ്പിക്കും.ചന്ദനത്തിരി നിര്‍മ്മാണം, ബാംബൂ ക്രാഫ്റ്റ് ,മെഴുകുതിരി നിര്‍മാണം, ചോക്ക് നിര്‍മ്മാണം, പേപ്പര്‍ ക്രാഫ്റ്റ് ,ബുക്ക് ബൈന്‍ഡിംഗ്, വെജിറ്റബിള്‍ പ്രിന്റിംഗ് , ക്ലെ മോഡലിംഗ് . വൂളന്‍ യാന്‍ ക്രാഫ്റ്റ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധരായ വ്യക്തികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും.ഉല്‍പ്പന്നങ്ങളുടെ മെഗാ പ്രദര്‍ശനവും വിപണനവും വിദ്യാലയത്തില്‍ സംഘടിപ്പിക്കും.