31 വര്‍ഷത്തെ അധ്യാപന ജീവിതത്തിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ എം ജി ബെന്നി മാസ്റ്റര്‍ക്ക് നാടിന്റെ സ്‌നേഹാദരം.മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം സമ്മാനിച്ചു. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.നിരന്തരമായ ഗൃഹ സന്ദര്‍ശന, പഠന പദ്ധതികളിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപകനായി മാറിയ ബെന്നി മാസ്റ്റര്‍ക്ക് കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം സമ്മാനിച്ചു. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എം എസ് സുരേഷ് ബാബു സെറാമിക്‌സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ജെ ദേവസ്യ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു ,ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ് വൈസ് പ്രിന്‍സിപ്പല്‍ പി ആര്‍ സുരേഷ് കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സീന,റെജി ഓലിക്കരോത്ത്,കെ കെ ഷിജിത് കുമാര്‍,എം വി ബാബു,ടി യു ഷിബു എന്നിവര്‍ സംസാരിച്ചു.