കുടുംബശ്രീ വനിതകള്‍ക്കായി വടംവലി മത്സരം സംഘടിപ്പിച്ചു 

0

കുടുംബശ്രീ വയനാട് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേളി 20023 കുടുംബശ്രീ ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ വനിതകള്‍ക്കായി വടംവലി മത്സരം സംഘടിപ്പിച്ചു .ജില്ലയിലെ 23 സിഡിഎസ് കള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസി. എം മധു നിര്‍വഹിച്ചു. കുടുംബശ്രീ ഫെസ്റ്റ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 5 വരെ കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ആണ് നടക്കുന്നത്. ഗോത്രമേള, തൊഴില്‍ മേള, കലാപരിപാടികള്‍, സെമിനാറുകള്‍, ബാല കലോത്സവം, ജെന്‍ഡര്‍ ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികള്‍ കേളി 23 ന്റെ ഭാഗമായി നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!