ശ്രീകുരിക്കിലാല്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി
വാളാട് ശ്രീകുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തില്‍ ആറു ദിവസത്തെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ഇന്നുമുതല്‍ 21 വരെയാണ് മഹോത്സവം.കൊടിയേറ്റിനു ശേഷം പൊങ്കാല സമര്‍പ്പണവും നടന്നു.പണ്ടാര അടുപ്പില്‍ നിന്ന് ക്ഷേത്രമേല്‍ശാന്തി വിജയന്‍ നമ്പൂതിരി അഗ്‌നി പകര്‍ന്നു.. എല്ലാദിവസവും ക്ഷേത്രം ചടങ്ങുകള്‍ക്ക് ശേഷം പ്രാദേശിക കലാപരിപാടികളും ഗാനമേള, നൃത്തസന്ധ്യ ബാല, കരി മരുന്ന് പ്രയോഗം എന്നിവയും ഉണ്ടാകും.
ഫെബ്രുവരി 19 തിങ്കളാഴ്ച 7:00 മണിക്ക് മൂലോത്ത് ശിവക്ഷേത്രം കരിമ്പില്‍ കിരാത ശിവ പാര്‍വതി അയ്യപ്പക്ഷേത്രം, വാളാട് എടത്തില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രകള്‍ സംഗമിച്ച് കുരുക്കിലാല്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും.. ഉത്സവ നാളുകളില്‍ നിത്യേന നടക്കുന്ന അന്നദാനങ്ങള്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ് നടക്കുന്നത്…..