വെള്ളമുണ്ട ഗവ.ഐടിഐ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐക്ക്.
തുടര്‍ച്ചയായി മൂന്നാം തവണയും വെള്ളമുണ്ട ഗവണ്‍മെന്റ് ഐടിഐ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി എസ്എഫ്‌ഐ.പ്രവര്‍ത്തകര്‍ വെള്ളമുണ്ടയില്‍ ആഹ്ലാദപ്രകടനം നടത്തി.വെള്ളമുണ്ടയില്‍ നടന്ന സ്വീകരണ യോഗം സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.മുരളി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ നിതിന്‍ അധ്യക്ഷനായിരുന്നു.സാബു പി ആന്റണി,സി.വി മജീദ്,സിറാജ്, തുടങ്ങിയവര്‍ സംസാരിച്ചു.